©2007 Network Television.
All rights reserved.
Designed & Developed by Invis Multimedia
 

തലവാചകം   എഴുതിത്തുലക്കടാ അവനെ !! Click here for full story  ബോയിംഗ് കേരളത്തിലേക്ക്  Click here for full story  മലയാളികളെ മഠയരാക്കരുത് ! Click here for full story  വ്യത്യസ്തനായ കോണ്‍ഗ്രസ്സുകാരന്‍ Click here for full story    തുത്തൂവാരല്‍ ടിം Click here for full story    ഡെല്‍ഹി തോന്ന്യാസം Click here for full story   ആദര്‍ശ ഭോജനം Click here for full story    ഒരു മകളുടെ പദപ്രശ്നം. Click here for full story  സഖാവിനെ കൊന്ന പി.ഡി.പി. Click here for full story      എം.പി എന്നാല്‍ മണി പോക്കറ്റില്‍  Click here for full story  ധോണിക്ക് വിശക്കുന്നു! Click here for full story 

MAVELINADU

വ്യത്യസ്തനായ കോണ്‍ഗ്രസ്സൂകാരന്‍

 ഇടതു വലത് ബി.ജെ.പി കാഴ്ചപ്പാടുകള്‍ അറിയാന്‍ കഴിയുന്ന ഒറ്റ ചോദ്യം മലയാള മനോരമ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികളുടെ മുമ്പാകെ വച്ചു. ഒരു കാലത്തും പരിഹാരം കാണാന്‍ കഴിയാത്ത കുടിവെള്ളമാണ് ഇടതിന് പ്രിയപ്പെട്ട വിഷയം.തിരുവനന്തപുരത്തിന് ചിലന്തി വല കെട്ടാന്‍ മറ്റൊരു കെട്ടിടമാണ് ബി.ജെ.പിയുടെ പ്രധാന അജണ്ട. ഇതിനിടയില്‍ ശശി തരൂര്‍ എന്ന കോണ്‍ഗ്രസ്സുകാരന്‍ വ്യത്യസ്തനാകുന്നു. ഇന്ത്യയുടെ മുഖച്ശായ മാറ്റാന്‍ കഴിയുന്ന വിഴിഞ്ഞം മദര്‍പോര്‍ട്ടിനാണ് താന്‍ മുന്തിയ പരിഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഒറ്റച്ചോദ്യം മാത്രം വിലയിരുത്തിയാല്‍ തന്നെ വോട്ട് ആര്‍ക്ക് കൊടുക്കണമെന്ന് നമുക്ക് തിരുമാനിക്കാന്‍ കഴിയും.

പി. രാമചന്ദ്രന്‍ നായര്‍ (എല്‍.ഡി.എഫ്) : പ്രചാരണത്തിനിടയില്‍ എന്നെ ഏറ്റവും വിഷമിപ്പിച്ചത് ആളുകള്‍ കുടി വെള്ളത്തിനു ബുദ്ധിമുട്ടുന്നതാണ്. അതുകൊണ്ട് എം.പി.യാ‍യാല്‍ ആദ്യം ചെയ്യുക ജപ്പാന്‍ കുടിവെള്ള പദ്ധതിക്കു പുറമേ പുതിയ ജല പദ്ധതികള്‍ കണ്ടെത്തി കുടുതല്‍ സ്ഥലത്തേക്ക് പൈപ്പ് ലൈനിടാന്‍ സാദ്ധ്യത ആരായുകയാണ്. അടിയന്തരമായി അത്യാവശ്യമുള്ള സ്ഥലങ്ങളില്‍ കുഴല്‍ കിണര്‍ കുഴിക്കാനുള്ള നടപടികള്‍ക്കും നേത്യത്വം നല്‍കും.

ശശി തരൂര്‍  (യു.ഡി.എഫ്) : എം.പി.യായി ജനം തിരഞ്ഞെടുത്താല്‍ മൂന്നു കാര്യങ്ങളിലാണ് ആദ്യം ശ്രദ്ധിക്കുക. ഒന്ന് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കുരുക്കഴിക്കുക. രണ്ട് ദേശീയ പാതയുടെ വികസനത്തിനു കൂടുതല്‍ ഫണ്ട് ലഭ്യമാക്കുക. മൂന്ന് കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ പുതിയ പദ്ധതിക്കുള്ള സാദ്ധ്യത ആരായുക. 

 പി.കെ.ക്യഷ്ണദാസ് (ബി.ജെ.പി): ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍ മുന്‍ കൈയെടുത്ത് തലസ്ഥാനത്തിന് അനുവദിച്ച ഹാബിറ്റാറ്റ് സെന്റര്‍ പൂര്‍ത്തിയാക്കാനാവും ആദ്യം ശ്രമിക്കുക. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം തറക്കല്ലിട്ട പദ്ധതി ഇപ്പോള്‍ കാടുപിടിച്ചു കിടക്കുകയാണ്.

 

കേവലം കുടിവെള്ളത്തിനും കെട്ടിടം പണിക്കുമപ്പുറം പോകാന്‍ ഇടതു-ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കു കഴിയുന്നില്ല. അതേ സമയം വികസന അജണ്ട മുന്നോ‍ട്ടു വയ്ക്കുന്ന ശശി തരൂര്‍ പരാജയപ്പെട്ടാല്‍ അത് തിരുവനന്തപുരത്തിന് മാത്രമല്ല ഇന്ത്യയുടെ കുടി നഷ്ടമായിരിക്കും.

കാണ്മാനില്ല 

കല്‍ക്കട്ടയിലെ ഇന്ത്യന്‍ സ്റ്റിം ഷിപ്പ് കമ്പിനിയില്‍ ജോലി ചെയ്യുന്ന 26 വയസ് പ്രായമുള്ള സനജ് ഗംഗാധരന്‍ എന്ന യുവാവിനെ യു.എ.യിലെ പുജൈയിറ പോര്‍ട്ടില്‍ വച്ച് മാര്‍ച്ച് 8 മുതല്‍ കാണ്മാനില്ല. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍                        contact: ntv@ntv.in