സമക്ഷം
വി.എസ്.അച്യുതാനന്ദന്‍, മുഖ്യമന്ത്രി ബോയിംഗ് വിമാനക്കമ്പനി ഇന്ത്യയില്‍ അവരുടെ ഗവേഷണ കേന്ദ്രം ആരംഭിക്കാനൊരുങ്ങുന്നു. വ്യോമയാന മേഖലയില്‍ കേരളത്തില്‍ ഇപ്പോള്‍ തന്നെ നടന്നു വരുന്ന പ്രധാന ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി ബോയിംഗിന്റെ ഗവേഷണ സ്ഥാപനത്തെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ മുഖ്യമന്ത്രി മുന്‍ കൈ എടുക്കണം. ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗ്ഗനൈസേഷന്‍,ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക് നോളജി,ബ്രഹമോസ് ഏയ് റോ സ്പേസ്, എയര്‍ ഇന്ത്യ ഹാംഗര്‍, സതേണ്‍ എയര്‍ കമാന്റ് എന്നിവയുടെ സാന്നിദ്ധ്യം കേരളത്തിന് മുന്‍ തൂക്കം നല്‍കും മുമ്പ്. മുഖ്യമന്ത്രി അടിയന്തിരമായി ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യണമെന്നഭ്യര്‍ത്ഥിക്കുന്നു.
കാണ്മാനില്ല
“അങ്കണത്തൈമാവില്‍ നിന്ന് ആദ്യത്തെ പഴം വീഴ് കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടുക്കണ്ണിര്‍“ -വൈലോപ്പള്ളി ശ്രീധരമേനോന്റെ വരികളാണിത്. അതുപോലെ ഒരു അമ്മയുടെ രോദനമാണ് ഈമെയിലില്‍ കാണുന്നത്.
8 മാസങ്ങള്‍ക്കു മുമ്പ് തന്റെ കുട്ടികളെ കാണാതായതിന്റെ വേദന. അവരെക്കുറിച്ച് ഒരറിവും ഇല്ലാതെ, ഓരോ ഇന്റര്‍നെറ്റ് മെസ്സെജിലൂടെ തന്റെ കുട്ടികളെ അന്വേഷിക്കുകയാണ് ഈ അമ്മ. ഈ അമ്മയുടെ ദീനരോദനം മനസിലാക്കി കുട്ടികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ Contact- helpfindnohaandseif@yahoo.com